എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യക്ക്​ പ്രത്യേക പരിഗണന നൽകില്ല -ഇറാൻ

ന്യൂഡൽഹി: ചബ്ബാർ തുറമുഖ വികസനത്തിന്​ സഹായം നൽകാമെന്ന വാഗ്​ദാനം ഇന്ത്യ പാലിച്ചില്ലെന്ന്​ ഇറാൻ ഡെപ്യൂട്ടി അംബാസഡർ ​മസൂദ്​ റെസ്​വാനിയൻ രാഹഖി. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യക്ക്​ നൽകുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. 

സൗദി അറേബ്യ, റഷ്യ, ഇറാഖ്​, യു.എസ്​ പോലുള്ള രാജ്യങ്ങളിൽ നിന്ന്​ എണ്ണ വാങ്ങി ഇറാനിൽ നിന്നുള്ള വിഹിതം കുറച്ചാൽ ഇന്ത്യക്ക്​ നൽകുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കും. ചബ്ബാർ തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിൽ ഇന്ത്യ വാഗ്​ദാനം പാലിക്കാത്തത്​ നിർഭാഗ്യകരമാണ്​. ചബ്ബാറിലെ സഹകരണം നയതന്ത്ര സ്വഭാമുള്ളതാണെന്ന്​ കരുതുന്നുണ്ടെങ്കിൽ ഇന്ത്യ ആവശ്യമായ നടപടികൾ സ്വകീരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ഒരു സെമിനാറിൽ സംസാരിക്കവെ രാഹഖി പറഞ്ഞു.  

ഡൽഹിയിൽ നടന്ന  ‘ആഗോള നയതന്ത്രം: ഉയർന്നു വരുന്ന വെല്ലുവിളികളും അവസരങ്ങളു​ം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ അതി​​​െൻറ പ്രതിഫലനവും എന്ന വിഷയത്തിലാണ്​ സെമിനാർ സംഘടിപ്പിച്ചത്​.   
 

Tags:    
News Summary - India Will Lose Privilege If It Cuts Oil Imports, Warns Iran -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.