Posted On
date_range Updated On
date_range നവംബറിൽ ഇന്ത്യ ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതിചെയ്യും- ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: ഇറാനിൽ നിന്നും ഇന്ത്യ ഇന്ധനം ഇറക്കുമതിചെയ്യുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ ആഭ്യന്തര ഉപഭോഗം നേരിടുന്നതിനായി നവംബർ മുതൽ ഇറാനിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യും. ചില എണ്ണ കമ്പനികൾ ഇപ്പോൾ തന്നെ ഇറക്കുമതിയിൽ നിശ്ചിതവിഹിതം വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ഇറാനുമേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധം തടസമാകുന്നുവെന്ന വാദവും മന്ത്രി തള്ളി. ആഗോളതലത്തിലുള്ള നേതാക്കൾക്ക് ഇന്ത്യയുടെ ആവശ്യം മനസിലാക്കാൻ കഴിയുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഡൽഹിയിൽ എനർജി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.