ന്യൂഡൽഹി: യു.കെയിൽ റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കൾച്ചർ ചെയ്തതായി ഐ.സി.എം.ആർ. ലബോറട്ടറിയിലെ നിയന്ത്രിത സാഹചര്യങ്ങളിൽ കോശത്തെ വളർത്തിയെടുക്കുന്ന പ്രക്രിയയാണ് കൾച്ചർ. ലോകത്ത് മറ്റൊരു രാജ്യവും ജനിതകമാറ്റം വന്ന വൈറസിനെ കൾച്ചർ ചെയ്തിട്ടില്ലെന്ന് ഐ.സി.എം.ആർ പറഞ്ഞു.
'യു.കെയിൽ നിന്ന് തിരിച്ചെത്തിയവരിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഉപയോഗിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പുതിയ വൈറസ് വകഭേദത്തെ വിജയകരമായി വേർതിരിച്ചെടുത്തത്' -ഐ.സി.എം.ആർ ട്വീറ്റിൽ പറഞ്ഞു.
India successfully cultures the new viral strain on the horizon (UK-variant of SARS-CoV-2). #ICMRFIGHTSCOVID19 #IndiaFightsCOVID19 #CoronaUpdatesInIndia #COVID19 #Unite2FightCorona @MoHFW_INDIA @PIB_India @DrHVoffice @drharshvardhan @AshwiniKChoubey @icmr_niv pic.twitter.com/vaCMQMSHOJ
— ICMR (@ICMRDELHI) January 2, 2021
കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തെ കഴിഞ്ഞമാസത്തോടെയാണ് യു.കെയിൽ റിപ്പോർട്ട് ചെയ്തത്. 70 ശതമാനത്തോളം വ്യാപനശേഷി കൂടിയതാണ് ജനിതക മാറ്റം സംഭവിച്ച വൈറസ്. ഇതേത്തുടർന്ന് ലോകത്തെങ്ങും ജാഗ്രത ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.