ന്യൂഡൽഹി: രാജ്യത്ത് മണിക്കൂറിൽ രജിസ്റ്റർചെയ്യുന്നത് ഏകദേശം 86 ബലാത്സംഗകേസുകളെന്ന് റിപ്പോർട്ട്. 2021ൽ 31,677 ബലാത്സംഗ കേസുകളെടുത്തു. ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 49 കേസുകൾ രജിസ്റ്റർചെയ്തു. ഇന്ത്യയിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2020ൽ 28,046 ബലാത്സംഗ കേസുകളാണ് രജിസ്റ്റർചെയ്തത്. 2019ൽ ഇത് 32,033 ആയിരുന്നു. 2021ൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകളെടുത്തത് രാജസ്ഥാനിലാണ് (6,337). മധ്യപ്രദേശ് (2,947), മഹാരാഷ്ട്ര (2,496) , യു.പി (2,845), എന്നിങ്ങനെയാണ് രാജസ്ഥാന് പിന്നാലെ കൂടുതൽ കേസുകൾ രജിസ്റ്റർചെയതത്.
ഡൽഹിയിൽ 2021ൽ 1,250 ബലാത്സംഗകേസെടുത്തു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 2021ൽ 4,28,278 കേസുകൾ രജിസ്റ്റർചെയ്തു. 2020ൽ ഇത് 3,71,503ഉം 019 ൽ 4,05,326ഉം ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.