ന്യൂഡൽഹി: കോവിഡ് വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വാക്സിൻ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, 80ൽപരം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്സിൻ അയച്ച് ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണ് ഇന്ത്യയെന്നും മന്ത്രാലയ വക്താവ് അരിൻഡം ബഗ്ചി വിശദീകരിച്ചു.
കയറ്റുമതി ചെയ്തതിൽ 104 ലക്ഷം ഡോസ് സൗജന്യമാണ്. 357 ലക്ഷം വാണിജ്യാടിസ്ഥാനത്തിലും 182 ലക്ഷം കോവാക്സ് സംരംഭത്തിെൻറ ഭാഗമെന്ന നിലയിലുമാണ്.
'വാക്സിൻ മൈത്രി' എന്ന് പേരിട്ട ഈ വിതരണം വിജയകരമായിരുന്നുവെന്നും ലോകത്തുടനീളം കൈയടി നേടിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.