രാജ്യത്ത് 18,177 പേർക്ക് കൂടി കോവിഡ്; 20,923 രോഗമുക്തി, 217 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20,923 പേർ രോഗമുക്തി നേടിയതായും 217 പേർ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി. 99,27,310 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ളത് 2,47,220 പേരാണ്. ആകെ മരണം 1,49,435 ആയി വർധിച്ചു.

കേരളത്തിൽ ഇന്നലെ 5328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4985 പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു. 

Tags:    
News Summary - india covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.