ബംഗ്ലാദേശുമായി 22 കരാർ; പടക്കോപ്പിന് 3,200 കോടി

ന്യൂഡൽഹി: സമീപവർഷങ്ങളിൽ പരസ്പര ബന്ധം കൂടുതൽ ഉൗഷ്മളമാക്കിയ ഇന്ത്യയും ബംഗ്ലാദേശും 22 കരാറുകളിൽ ഒപ്പുവെച്ചു. പടക്കോപ്പ് വാങ്ങാൻ ഇന്ത്യ ഇതാദ്യമായി ഒരു രാജ്യത്തിന് നൽകുന്ന 50 കോടി ഡോളറും (3,200 കോടി രൂപ) ഇതിൽ ഉൾപ്പെടും. അതേസമയം, ഏറെ പ്രധാനമായി ബംഗ്ലാദേശ് കാണുന്ന ടീസ്റ്റ നദീജല കരാർ അനിശ്ചിതത്വത്തിൽതന്നെ.
ഡൽഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ൈശഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹൈദരാബാദ് ഹൗസിൽ നടത്തിയ ഉന്നതതല ചർച്ചക്കു ശേഷമാണ് വിവിധ കരാറുകളിൽ ഒപ്പുവെച്ചത്. പ്രതിരോധ സഹകരണം വിപുലപ്പെടുത്തുന്നതിന് അഞ്ചു കരാറുകളായി. വ്യാപാരം, നിക്ഷേപം, വൈദ്യുതി, ബഹിരാകാശ സാേങ്കതിക വിദ്യ തുടങ്ങിയ രംഗങ്ങളിലാണ് മറ്റു കരാറുകൾ. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 450 കോടി ഡോളറി​െൻറ വായ്പ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു തുക ഒറ്റയടിക്ക് ഒരു രാജ്യത്തിനായി ഇന്ത്യ നൽകുന്നത് ഇതാദ്യമാണ്. ഭീകരത നേരിടുന്നതിന് കൂടുതൽ അടുത്തു പ്രവർത്തിക്കും. പ്രതിരോധ സഹകരണ രൂപരേഖ, സൈനികർക്ക് പരിശീലനം, ആണവ നിലയ-ആണവ സുരക്ഷ സഹകരണം തുടങ്ങിയവ ഒപ്പുവെച്ച കരാറുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധത്തിൽ പരസ്പര വിശ്വാസം വളരെ ഉയർന്നാണ് നിൽക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിശദീകരിച്ചു. ഇൗ അയൽപക്ക ബന്ധം വലിയ ഫലമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
ടീസ്റ്റ നദീജലം പങ്കുവെക്കുന്ന കാര്യത്തിൽ ഗണ്യമായ പുരോഗതി സമീപഭാവിയിൽ ഉണ്ടാക്കുമെന്ന സമാശ്വാസം ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദി നൽകി. പശ്ചിമ ബംഗാളി​െൻറ എതിർപ്പാണ് ഇതിൽ തടസ്സമായി നിൽക്കുന്നത്. മോദി, ൈശഖ് ഹസീന, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ വിരുന്നിന് ഒന്നിച്ചുണ്ടായിരുന്നെങ്കിലും തർക്കം പരിഹരിക്കപ്പെട്ടില്ല.
രാഷ്ട്രപതി ഭവൻ അങ്കണത്തിലെ സ്വീകരണം, രാജ്ഘട്ട് സന്ദർശനം എന്നിവക്കു ശേഷമാണ് ൈശഖ് ഹസീന-നരേന്ദ്ര മോദി ചർച്ചകൾ നടന്നത്. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പെങ്കടുത്ത ഏഴ് ഇന്ത്യക്കാരെ ആദരിക്കുന്ന ചടങ്ങ് വൈകീട്ട് നടന്നു. ഡൽഹിയിലെ ഒരു റോഡിന് ‘ബംഗബന്ധു’ മുജീബ് റഹ്മാൻ റോഡ് എന്ന് പേരിട്ടു.  കൊൽക്കത്തയെയും ധാക്കെയും ബന്ധിപ്പിക്കുന്ന രണ്ടു ട്രെയിനുകളും ഒരു ബസ് സർവിസും വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - India announces $4.5 billion line of credit to Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.