ഉത്തർപ്രദേശിൽ ബാങ്ക് വിളി സമയത്ത് ഉച്ചഭാഷിണിയിൽ ഹനുമാന്‍ ചാലിസ വായിക്കാന്‍ അനുമതി തേടി എ.ബി.വി.പി

ലഖ്നോ: മുസ്ലിംപള്ളികളിൽ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയുടെ വിദ്യാർഥി സംഘടന. തിരക്കേറിയ കവലകളിലും പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ വായിക്കാന്‍ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അലിഡഢിലെ ഭരണകൂടത്തിന് എ.ബി.വി.പി നിവേദനം സമർപ്പിച്ചിട്ടുണ്ട്. തിരക്കേറിയ 21 ക്രോസിങുകളിൽ ഹനുമാന്‍ ചാലിസ വായിക്കാന്‍ അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അലിഗഢിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായ രാകേഷ് പട്ടേൽ എ.ബി.വി.പിയിൽ നിന്ന് അഭ്യർഥന ലഭിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ നിയമവശങ്ങൾ പരിശോധിച്ച ശേഷം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹനുമാന്‍ ചാലിസ വായിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അനുമതി നിഷേധിച്ചാൽ മറ്റു നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി ബൽദിയോ ചൗധരി പറഞ്ഞു.

അതേസമയം തീവ്ര ഹിന്ദു സംഘടനയായ കാശി വിശ്വനാഥ് ജ്ഞാനവാപി മുക്തി ആന്ദോളന്‍റെ നേതൃത്വത്തിൽ വാരണാസിയിൽ ദിവസവും അഞ്ച് തവണ ഹനുമാൻ ചാലിസ വായിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. വാരണാസിയിലെ എല്ലാ നിവാസികളോടും ഹനുമാൻ ചാലിസ വായിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സംഘടനയുടെ തലവനായ സുധീർ സിങ് പറഞ്ഞു.

Tags:    
News Summary - In Uttar Pradesh, row over playing Hanuman Chalisa to counter Azaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.