ലഡാക്കിൽ നിന്ന്​ ചൈനീസ്​ സൈന്യവും പിന്മാറുന്നു

ന്യൂഡൽഹി: ലഡാക്കിലെ പാങ്​കോങ്ങ്​ തടാകകരയിൽ നിന്ന്​ ​െചെനീസ്​ സൈന്യവും പിന്മാറുന്നു. ഇന്ത്യയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്​ പിന്മാറ്റം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു.

തടാകത്തിന്‍റെ ഇരു കരകളിൽ നിന്നും സൈന്യങ്ങൾ പിന്മാറുന്നതിന്‍റെ ദൃശ്യങ്ങളാണ്​ പുറത്ത്​ വന്നത്​. ടെന്‍റുകളും ബങ്കറുകളുമായി മലകൾക്ക്​ മുകളിലൂടെ നടന്നു നീങ്ങുന്ന ചൈനീസ്​ സൈനികരാണ്​ ദൃശ്യങ്ങളിലുള്ളത്​. ഇവ​െര കാത്തു നിൽക്കുന്ന ട്രക്കുകളും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പാങ്​കോങ്ങിന്‍റെ ഏത്​ ഭാഗത്ത്​ നിന്ന്​ പിന്മാറുന്ന ദൃശ്യങ്ങളാണ്​ ഇതെന്ന്​ ഇന്ത്യൻ സൈന്യം വ്യക്​തമാക്കിയിട്ടില്ല.

പാങ്​കോങ്​ തടാകത്തിന്‍റെ വടക്കൻ ഭാഗത്ത്​ ഫിംഗർ 8ന്​ സമീപമാണ്​ ചൈനീസ്​ സൈന്യം നിലയുറപ്പിച്ചത്​. ദാൻ സിങ്​ താപക്ക്​ സമീപം ഫിംഗർ 3ക്ക്​ സമീപമാണ്​ ഇന്ത്യൻ സൈന്യം നിലവയുറപ്പിച്ചത്​. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അടക്കമുള്ളവരുടെ ഇടപെടലിലാണ്​ ഇരു രാജ്യങ്ങളും തമ്മിൽ ലഡാക്കിൽ നടന്ന സംഘർഷങ്ങളിൽ ഇളവ്​ വരുത്താൻ സാധിച്ചത്​.  

Tags:    
News Summary - In New Ladakh Videos, Chinese Troops Remove Tents, Walk To Waiting Trucks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.