ബാബറി മസ്​ജിദ്​ തകർത്തതിൽ അഭിമാനമുണ്ട് -പ്രജ്ഞ സിങ്​ ഠാക്കൂർ

ന്യൂഡൽഹി: ബാബറി മസ്​ജിദ്​ തകർത്തതിൽ അഭിമാനമുണ്ടെന്ന്​ മാലേഗാവ്​ സ്​ഫോടന കേസ്​ പ്രതിയും ബി.ജെ.പി സ്ഥാനാർഥിയ ുമായ പ്രജ്ഞ സിങ്​ ഠാക്കൂർ. ആജ്​ തക്ക്​ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ് പ്രജ്ഞയുടെ​ വിവാദ പരാമർശം.

ബാബറി മസ്​ ജിദ്​ തകർത്തതിൽ എന്തിന്​ പശ്ചാത്തപിക്കണമെന്ന്​ അവർ ചോദിച്ചു. രാമക്ഷേത്രം നിർമിക്കുന്നതിന്​ മുമ്പായി ചില അനാവശ്യ വസ്​തുക്കൾ നീക്കം ചെയ്യുകയാണ്​ നമ്മൾ ചെയ്​തത്​. ബാബറി മസ്​ജിദ്​ തകർത്തത്​ രാജ്യത്തിൻെറ ആത്​മാഭിമാനം ഉയർത്തിയെന്നും അവിടെ വലിയൊരു രാമക്ഷേത്രം നിർമിക്കുമെന്നും പ്രജ്ഞ സിങ്​ വ്യക്​തമാക്കി.

കോൺ​ഗ്രസ്​ ഭരിച്ച 70 വർഷവും രാജ്യത്തെ അമ്പലങ്ങൾ സുരക്ഷിതമ​ായിരുന്നില്ല. ഈ രാജ്യത്തല്ലാതെ പിന്നെ എവിടെയാണ്​ രാമക്ഷേത്രം പണിയുക. പൊതുജനം തനിക്കൊപ്പമാണ്​. തൻെറ സ്ഥാനാർഥിത്വം എല്ലാവരെയും ഉത്തേജിപ്പിച്ചിട്ടുണ്ട്​. താൻ സ്ഥാനാർഥിയായതോടെ ആത്​മവിശ്വാസം ഇരട്ടിച്ചതായി ജനങ്ങൾ പറയുന്നതായും പ്രജ്ഞസിങ്​ വ്യക്​തമാക്കി.

നേരത്തെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹേമന്ദ്​കർക്കരക്കെതിരെയും വിവാദ പ്രസ്​താവനയുമായി പ്രജ്ഞസിങ്​ രംഗത്തെത്തിയിരുന്നു. തൻെറ ശാപം മൂലമാണ്​ കർക്കരെ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രജ്ഞയുടെ വിവാദ പരാമർശം.

Tags:    
News Summary - I'm proud of demolishing Babri Masjid: Sadhvi Pragya-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.