‘മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും’ -കന്യാസ്ത്രീകളെ ബജ്റംഗ്ദൾ നേതാവ് ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത് -VIDEO

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനുമുമ്പ് മലയാളി കന്യാസ്ത്രീകളെ ബജ്‌രംഗ്‌ദൾ നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്. പൊലീസും ആൾക്കൂട്ടവും നോക്കിനിൽക്കുന്നതിനിടെയാണ് സംഘ്പരിവാർ സംഘടന വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്‌റംഗ്‌ദളിന്റെ നേതാവ് ജ്യോതി ശർമ ഇവരെ ഭീഷണിപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് സംഭവം.

‘മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും’ എന്ന് ജ്യോതി ശർമ പറയുന്നത് വിഡിയോയിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യാനായി വയർലസ് മൈക്ക് വസ്ത്രത്തിൽ ധരിച്ചാണ് ​ജ്യോതിയുടെ ഭീഷണി. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ച് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നീ കന്യാസ്ത്രീകളെയും ഒപ്പമുള്ള പെൺകുട്ടിയെയും സഹോദരനെയും ഇവർ ഭീഷണിപ്പെടുത്തുണ്ട്.

കന്യാസ്ത്രീമാർക്കൊപ്പം ജോലിക്കു പോകാനിരുന്ന മൂന്നു യുവതികളിൽ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതിയുടെ സഹോദരനോട് ‘നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, വിൽക്കാനാണു വന്നതെന്ന് നന്നായി അറിയാം’ എന്നും ജ്യോതി പറയുന്നുണ്ട്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശർമയുടെ ചോദ്യം. യുവതികൾ മാതാപിതാക്കളുടെ സമ്മതത്തോടെയാണു ജോലിക്കു പോകുന്നതെന്ന് മറുപടി പറയുന്നുണ്ട്. ‘ഒരടി വച്ചുതരട്ടേ നിനക്ക്?’ എന്ന് ജ്യോതി ശർമ കയർത്തു സംസാരിക്കുന്നതു കേൾക്കാം.

ഭക്ഷണമുണ്ടാക്കാനായി ആഗ്രയിൽ ആരേയും കിട്ടിയില്ലേയെന്നും ചോദിക്കുന്നുണ്ട്. ഞാൻ ആളെ വിടണോ എന്നു ചോദിച്ചതിന് മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്ന് കന്യാസ്ത്രീയോടു പറഞ്ഞത്.

അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളുടെ ജാമ്യാപേക്ഷ ഇന്ന​ലെ തള്ളിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ ​േജ്യാതിശർമയുടെ നേതൃത്വത്തിൽ ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. കടുത്ത വകുപ്പുകൾ ഉള്ള കേസ് തങ്ങളുടെ പരിധിയിൽ നിൽക്കുന്നത​ല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. കേസ് ബിലാസ്പൂരിലെ എൻ.ഐ.എ കോടതിയാണ് ഇനി പരിഗണിക്കുക.

ജാമ്യം നൽകരു​തെന്നാവശ്യപ്പെട്ട് ദു​ർ​ഗ് സെ​ഷ​ൻ​സ് കോ​ട​തിക്ക് പുറത്ത് ബജ്റംഗ്ദളി​ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികൾ ജയ്ശ്രീറാം മുഴക്കിയാണ് പ്രതിഷേധിച്ചത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.

ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​യി ദു​ര്‍​ഗി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. രാ​ജ്കു​മാ​ര്‍ തി​വാ​രിയാണ് ഹാ​ജ​രായത്. കത്തോലിക്ക ബിഷപ് കോൺഫെഡറേഷന്റെ (സി​ബി​സി​ഐ) കീഴിൽ നി​യ​മ, വ​നി​ത വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘം റാ​യ്പു​രി​ല്‍ എ​ത്തി​യി​രുന്നു. ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചത്. സെഷൻസ് കോടതിയും കൈയൊഴിഞ്ഞതോടെ കേസ് കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്.


Tags:    
News Summary - ‘I’ll smash your face’: Video shows Bajrang Dal member abusing nuns in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.