വാട്​സ്​ആപ്പിൽ ചാരപ്പണി: കടുത്ത മനുഷ്യാവകാശ ലംഘനമെന്ന്​ പ്രിയങ്ക

ന്യൂഡൽഹി: ഇസ്രായേൽ ചാരവൃത്തി സ്ഥാപനമായ എൻ.എസ്​.ഒ ഗ്രൂപ്പ്​ പെഗാസസ്​ എന്ന സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ വാട്​ സ്​ആപ്പിലൂടെ ഇന്ത്യയിൽ ചാരപ്പണി നടത്തിയെന്ന വെളിപ്പെടുത്തലിൽ ബി.​െജ.പിക്കെതിരെ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര.

ഫോൺ ചോർത്താൻ ഇസ്രയേലി ഏജൻസിയുമായി ബി.ജെ.പിയോ കേന്ദ്രസർക്കാറോ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അത്​ ദേശസുരക്ഷയുമായി ബന്ധപ്പെട്ട്​ ഗുരുതരമായ പ്രത്യാഘാതത്തിനിടയാക്കുമെന്നും കൂടാതെ അത്​ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു. ഇക്കാര്യത്തിൽ സർക്കാറി​​െൻറ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക കുറിച്ചു.

ഇന്ത്യൻ മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുൾപ്പടെ ലോകത്താകമാനമുള്ള ചില പ്രമുഖരുടെ ഫോണുകൾ ഇസ്രായേൽ ചാരവൃത്തി സ്ഥാപനം ചോർത്തിയെന്ന്​​ വാട്​സ്​ആപ്പ്​​ വെളിപ്പെടുത്തിയതിന്​ പിന്നാലെയാണ്​ പ്രിയങ്ക കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തിയത്​.

സ്വകാര്യതയിൽ കടന്നു​കയറിയതിന്​ കേന്ദ്ര സർക്കാറിൽ നിന്ന്​ വിശദീകരണം തേടണമെന്ന്​ കോൺഗ്രസ്​ സുപ്രീംകോടതിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. സ്വ​കാ​ര്യ​ത ലം​ഘ​ന​​ത്തി​ൽ ഉ​ത്​​ക​ണ്​​ഠ​യു​ണ്ടെ​ന്നും വാ​ട്​​സ്​​ആ​പ്പി​നോ​ട്​ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യെ​ന്നു​മാ​ണ്​ ടെ​ലി​കോം-​നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​​​​െൻറ പ്ര​തി​ക​ര​ണം.

Tags:    
News Summary - If BJP or govt engaged Israeli agencies to snoop, it's gross rights violation: Priyanka Gandhi Vadra -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.