ജയ്പൂർ: ആറ് പെൺമകൾക്കായി 1.51 കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. ഏപ്രിൽ നാലിന് നടന്ന വിവാഹത്തിലാണ് ഇത്രയും തുക സ്ത്രീധനമായി നൽകിയത്.
രാജസ്ഥാനിൽ കോട്ടപുട്ലിക്കടുത്ത് ചായക്കട നടത്തുത്ത രാം ഗുജ്ജാർ പണം എണ്ണുന്ന വിഡിയോ കഴിഞ്ഞയാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 1.51 കോടി രുപ മകൾക്ക് സ്ത്രീധനമായി നൽകി വീണ്ടും ഞെട്ടിച്ചിരിക്കുന്നതും ഗുജ്ജാർ തന്നെയാണ്.
ഗുജ്ജാറിന് നൽകിയ നോട്ടീസിൽ ബുധനാഴ്ചക്കകം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. എന്നാൽ ഇത് ചെയ്തിരുന്നില്ല. വ്യാഴാഴ്ച വരെ ഗുജ്ജാറിെൻറ വിശദീകരണത്തിനായി കാത്തരിക്കുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഏപ്രിൽ നാലിന് നടത്തത് പ്രായപൂർത്തിയാവത്ത പെൺമക്കളുടെ വിവാഹവമാണെന്നും ആരോപണമുണ്ട്.
അതേ സമയം, ഗുജ്ജാറിെൻറ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. ഗുജ്ജാറും കുടുംബവും സ്ഥലത്തില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.