തെരഞ്ഞെടുപ്പ്​ നടക്കുന്ന സ്ഥലങ്ങളിൽ റാലി നടത്താൻ രാഷ്​ട്രീയപാർട്ടികൾക്ക്​ അനുമതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ നടക്കുന്ന സ്ഥലങ്ങളിൽ റാലികൾ നടത്താൻ രാഷ്​ട്രീയപാർട്ടികൾക്ക്​ അനുമതി. ഒക്​ടോബർ 15 വരെ രാജ്യത്തെ രാഷ്​ട്രീയപാർട്ടികളുടെ റാലികളുൾപ്പടെയുള്ള ആൾക്കൂട്ടങ്ങൾക്ക്​ നിരോധനമുണ്ടായിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്ഥാനങ്ങൾക്കായി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ ഉത്തരവ്​.

റാലിയിൽ പ​ങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന്​ ഉറപ്പ്​ വരുത്തണമെന്ന്​ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്​. സെപ്​റ്റംബർ 30ലെ ഉത്തരവിൽ പറഞ്ഞതനുസരിച്ച്​ ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും പുതിയ ഉത്തരവിൽ നിർദേശമുണ്ട്​.

ബിഹാർ തെരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നതാണ്​ ആഭ്യന്തരമന്ത്രാലയം ഉത്തരവ്​. ബിഹാറിന്​ പുറമേ തെലങ്കാന, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​, ഗുജറാത്ത്​, കർണാടക, ഹരിയാന, ജാർഖണ്ഡ്​, ചത്തീസ്​ഗഢ്​, മണിപ്പൂർ, നാഗാലാൻഡ്​, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്​.

Tags:    
News Summary - Home ministry modifies Covid-19 guidelines for 12 poll-bound states, allows political rallies with immediate effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.