ൈഹകോടതി വിധി വേദനിപ്പിച്ചു; ദൈവം എല്ലാം കാണുന്നുണ്ട്​- ​മമത

കൊൽക്കത്ത: ഹൈകോടതി വിധി തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു​െവന്ന് പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഹറം ദിനത്തിൽ സർക്കാർ ഏർപ്പെടുത്തിയ ദുർഗ വിഗ്രഹ നിമഞ്​ജന നിരോധനം റദ്ദാക്കിയ കോടതി നടപടിയെ കുറിച്ച്​ ദുർഗ പൂജ ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അവർ. പലയിടങ്ങളിലും ദുർഗാ പൂജ ഉദ്​ഘാടനം ​െചയ്​ത മുഖ്യമന്ത്രി വിഗ്രഹ നിമഞ്​ജനം നടത്തണോ വേണ്ടയോ എന്നത്​ ജനങ്ങൾ തീരുമാനിക്ക​െട്ട എന്നു പറഞ്ഞു. ജനാധിപത്യത്തിൽ ആത്യന്തികമായി ജനങ്ങളാണുള്ളത്​. അവരു​െട വിധിയാണ്​ ഏറ്റവും ഉചിത​െമന്നും മമത പറഞ്ഞു. 

കോടതിവിധി എന്നെ  വേദനിപ്പിച്ചു. എ​​െൻറ ദുഃഖം പൊതുജനങ്ങളുമായി പങ്കുവെക്കണമെന്ന്​ ഞാൻ ആഗ്രഹിച്ചു. ദൈവം എല്ലാം കാണുന്നുണ്ട്​. എല്ലാത്തിനും അതേ നാണയത്തിൽ തിരിച്ചടി ലഭിക്കു​െമന്നും മമത പറഞ്ഞു. ശനിയാഴ്​ചയും ഏകാദശിക്കും വിഗ്രഹ നിമഞ്​ജനം ചെയ്യുന്ന പതിവുണ്ടോ എന്ന്​ മമത ചോദിച്ചു. സെപ്​തംബർ 30 ശനിയാഴ്​ചയാണ്​. ഒക്​ടോബർ ഒന്നിന്​ ഏകാദശിയും. ഇൗ ദിവസങ്ങളിൽ സാധാരണ നിമഞ്​ജനം നടത്താറില്ല. പി​െന്ന എവിടെയാണ്​ പ്രശ്​നം. ദുർഗാ പൂജ​െയ നിന്ദിക്കാനാണ്​ ചിലരു​െട ശ്രമം. സമാധാനം നശിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.

ദുർഗാ പൂജയിൽ പ​െങ്കടുക്കു​േമ്പാഴോ ബുദ്ധ പൂർണിമക്ക്​ പോകു​േമ്പാഴോ ക്രിസ്​മസ്​ രാത്രികളിലെ ആഘോഷങ്ങളിൽ പങ്കുചേരു​േമ്പാഴോ ആർക്കും പ്രശ്​നമില്ല. മുസ്​ലിം ആ​േഘാഷങ്ങളിൽ പ​െങ്കടുക്കു​േമ്പാൾ മാത്രം അത്​ പ്രീണനമാകുന്നതെങ്ങ​െനയാണ്​? താൻ ചില മൂല്യങ്ങൾ മുറു​െക പിടിച്ചാണ്​ വളർന്നത്​. ​െതാണ്ടയിൽ കത്തിവച്ച്​ അവ ഉപേക്ഷിക്കാൻ പറഞ്ഞാൽ തയ്യാറാകില്ല. നാട്ടിൽ ​െഎക്യം നിലനിൽക്കണമെന്നാണ്​ ആഗ്രഹിക്കുന്നത്​. എന്നാൽ കേന്ദ്രസർക്കാർ നമു​െക്കതിരെ ഗുഢാലോചന നടത്തുകയാണ്​. അവർ സമായാസമയങ്ങളിൽ വ്യത്യസ്​ത ഏജൻസികളെ അതിനായി ഉപയോഗിക്കുന്നു. താൻ ദൈവത്തിൽ വിശ്വസിക്കുന്നു. എല്ലാ ഗുഢാലോചനകളെയും അതിജീവിക്കാൻ നമുക്ക്​ സാധിക്കുമെന്ന്​ കരുതുന്നുവെന്നും മമത പറഞ്ഞു. 

ഹെകോടതി വിധിയെ തുടർന്ന് ഇന്ന്​ നബാന്നയിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്​. ചീഫ്​ ​െസക്രട്ടറി ​െമാളോയി ഡേ, ആഭ്യന്തര ​െസക്രട്ടറി അത്രി ഭട്ടാചാര്യ, ഡി.ജി.പി സുർജിത്​ പുർക്കയസ്​ത, കൊൽക്കത്ത ​െപാലീസ്​ കമ്മീഷണർ രാജീവ്​ കുമാർ, ​െപാലീസ്​ സൂപ്രണ്ടുമാർ, മന്ത്രിമാർ തുടങ്ങിയവരു​െട യോഗമാണ്​ വിളിച്ചു ചേർത്തത്​. 

 

Tags:    
News Summary - High Court Verdicr Deeply Hurt Me, Maa Watch Everything Saya Mamata -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.