സ്വകാര്യമേഖലയിലെ ജോലിക്കുള്ള സംവരണം: ഹൈകോടതി വിധിക്കെതിരെ ഹരിയാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ ജോലികൾക്ക് സംവരണം ഏർപ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്ത പഞ്ചാബ്-ഹരിയാന ഹൈകോടതി വിധിക്കെതിരെ ഹരിയാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി. സ്വകാര്യ മേഖലയിലെ ജോലികൾക്ക് പ്രദേശത്ത് നിന്നുള്ള ആളുകൾക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്തിയാണ് ഹരിയാന സർക്കാർ ഉത്തരവ് ഇറക്കിയത്.

ഹരിയാന സർക്കാറിന്റെ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഹരജി വേഗത്തിൽ പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു. എതിർവാദത്തിന് ആവശ്യമായ സമയം നൽകാതെയാണ് ഹൈകോടതി ഹരിയാന സർക്കാറിന്റെ തീരുമാനം സ്റ്റേ ചെയ്തതെന്നും തുഷാർ മേത്ത കോടതിയിൽ വാദിച്ചു.

തൊഴിൽരഹിതരായ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം പ്രഥമദൃഷ്ട്യ തന്നെ നിലനിൽക്കുന്നതാണെന്ന സംസ്ഥാന സർക്കാറിന്റെ വാദത്തിൽ മെറിറ്റ് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഹൈകോടതി നിയമം സ്റ്റേ ചെയ്തത്. 

Tags:    
News Summary - Haryana govt challenges HC stay on private job quota in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.