കർഷക സംഘടനകളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ച പരാജയം

ന്യൂഡൽഹി: കർഷക സംഘടനകളുമായി ഹരിയാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു.11 കർഷകസംഘടന നേതാക്കളും ജില്ലാ അധികാരികളും നടത്തിയ ചർച്ചയാണ്​ പരാജയപ്പെട്ടത്​. രാകേഷ്​ ടിക്കായത്​, യോഗേന്ദ്ര യാദവ്​ തുടങ്ങിയ കർഷക സംഘടനാ നേതാക്കൾ ചർച്ചയിൽ പ​ങ്കെടുത്തിരുന്നു. പ്രക്ഷോഭവുമായി മുന്നോട്ട്​ പോകുമെന്ന്​ കർഷക സംഘടന നേതാക്കൾ പ്രതികരിച്ചു.

കർഷകരുടെ മാർച്ച്​ തടയാൻ വലിയ സന്നാഹങ്ങളാണ്​ കർനാലിൽ ഹരിയാന സർക്കാർ ഒരുക്കിയിരിക്കുന്നത്​. നൂറുക്കണക്കിന്​ സുരക്ഷാ സൈനികരെയാണ്​ മാർച്ച്​ പ്രതിരോധിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്​. 10 കമ്പനി കേന്ദ്രസേനയേയും ഇത്തരത്തിൽ വിന്യസിച്ചിട്ടുണ്ട്​. അടുത്ത ജില്ലകളിൽ നിന്നും കർഷകരെത്തുന്നത്​ തടയാനും സന്നാഹമൊരുക്കിയിട്ടുണ്ട്​.

കർനാൽ ഉൾപ്പടെയുള്ള അഞ്ച്​ ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ്​, എസ്​.എം.എസ്​ സേവനങ്ങൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആഗസ്റ്റ്​ 28ന്​ ഹരിയാനയിൽ കർഷകർക്കെതിരെ നടന്ന പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ചാണ്​ ഇന്നത്തെ പ്രതിഷേധം.

Tags:    
News Summary - Haryana government's talks with farmers' organizations fail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.