ന്യൂഡൽഹി: സബർമതി എക്സ്പ്രസ് സ്ഫോടനക്കേസിൽ നീണ്ട 16 വർഷം ജയിലിൽ കഴിഞ്ഞ കശ്മീരി യുവാവ് ഗുൽസാർ അഹ്മദ് വാനി ജയിൽമോചിതനാകുന്നത് തനിക്കെതിരെ ചുമത്തപ്പെട്ട 11 കേസിലും കുറ്റവിമുക്തനായാണ്. സബർമതി േകസിൽ അറസ്റ്റിലായ േശഷമാണ് വിവിധ ഘട്ടങ്ങളിലായി 10 കേസുകൾകൂടി ചുമത്തപ്പെട്ടത്.
2000 ആഗസ്റ്റ് 14ന് ലഖ്നോവിൽനിന്ന് 25 കിലോമീറ്റർ അകലെ ബരാബങ്കി ജില്ലയിലാണ് സബർമതി എക്സ്പ്രസിൽ സ്ഫോടനമുണ്ടായത്. ഒമ്പതുപേർ മരിച്ചതിനുപുറമെ പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബരാബങ്കിയിലെ ജി.ആർ.പി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം, ആയുധങ്ങൾ ശേഖരിക്കൽ, രാജ്യത്തിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ വാനിക്കെതിരെ ചുമത്തി. ഇന്ത്യൻ റെയിൽവേ നിയമം, സ്ഫോടകവസ്തു നിയമം എന്നിവപ്രകാരവും കുറ്റങ്ങളുണ്ടായിരുന്നു.
10 കേസുകളിൽകൂടി വാനി പ്രതിചേർക്കപ്പെെട്ടങ്കിലും എല്ലാ കേസിലും വിവിധ ഘട്ടങ്ങളിലായി കുറ്റമുക്തനായി. സബർമതി കേസിൽ വാനിക്കെതിരായ തെളിവുകൾ ഉടൻ പരിശോധിക്കണമെന്നും നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞവർഷം നിർദേശിച്ചിരുന്നു. ആകെയുള്ള 11 കേസുകളിൽ പത്തിലും കുറ്റമുക്തനായിട്ടും 16 വർഷമായി ജയിലിൽ പാർപ്പിച്ചതിനെ ഇക്കഴിഞ്ഞ ഏപ്രിലിൽ പരമോന്നതകോടതി നിശിതമായി വിമർശിച്ചു.
ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിെൻറ വിചാരണ തീർന്നാലും ഇല്ലെങ്കിലും നിബന്ധനകൾക്ക് വിധേയമായി നവംബർ ഒന്നിന് ജയിൽ മോചിതനാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്നാണ് സബർമതി കേസിൽ വിധിപ്രഖ്യാപനം വേഗത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.