Posted On
date_range Updated On
date_range കോവിഡ് ആർ.ടി-പി.സി.ആർ ടെസ്റ്റിന് 800 രൂപ മാത്രം; നിരക്ക് നിയന്ത്രിച്ച് ഗുജറാത്ത്
ഗാന്ധിനഗർ: ഗുജറാത്ത് സർക്കാർ ആർ.ടി-പി.സി.ആർ കോവിഡ് ടെസ്റ്റിെൻറ നിരക്ക് പരമാവധി 800 രൂപയാക്കി കുറച്ചു. ഉപമുഖ്യമന്ത്രി നിധിൻ ഭായ് പട്ടേലാണ് പ്രഖ്യാപനം നടത്തിയത്. വീട്ടിൽ വന്ന് സാംപ്ൾ ശേഖരിച്ച് ടെസ്റ്റ് നടത്തുന്നതിന് പരമാവധി 1100 രൂപ വരെ ഇൗടാക്കാനും അനുവാദം നൽകിയിട്ടുണ്ട്.
1500 രൂപ മുതൽ 2000 രൂപ വരെയാണ് ഗുജറാത്തിൽ സ്വകാര്യ ലാബുകൾ ആർ.ടി-പി.സി.ആർ ടെസ്റ്റിന് തുക ഈടാക്കിയിരുന്നത്. ഇനി മുതൽ 800 രൂപ വരെയാണ് പരമാവധി ഈടാക്കാനാകുക.
ആർ.ടി-പി.സി.ആർ ടെസ്റ്റിന് കേരളത്തിൽ ഈടാക്കുവുന്ന തുകയായി സർക്കാർ നിശ്ചയിച്ചത് 2100 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.