ബംഗളൂരു: മഹാരാഷ്ട്രയിൽ ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. മഹ ാരാഷ്ട്രയിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോൽഹപുർ കോടതിയിൽ ഹാജ രാക്കും.
2015 ഫെബ്രുവരി 16നാണ് കോൽഹാപുരിൽ പ്രഭാവ സവാരി നടത്തുന്നതിനിടെയാണ് ഗോവിന്ദ് പൻസാരെക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം പൻസാരെക്കും ഭാര്യ ഉമക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൻസാരെ നാല് ദിവസത്തിന് 20ാം തീയതി മരിച്ചു.
കേസിൽ ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത നേതാവിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.