മുംബൈ: സി.പി.ഐ നേതാവും ആക്ടിവിസ്റ്റുമായ ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്ക് ബോംബെ ഹൈകോടതി ജാമ്യം നൽകി. ആറു വർഷത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുന്നത് ചൂണ്ടിക്കാട്ടിയാണ് ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
സച്ചിൻ അണ്ഡുരെ, വാസുദേവ് സൂര്യവംശി, ഭരത് കുർനെ, അമിത് ദേഗ്വേക്കർ, അമിത് ബഡ്ഡി, ഗണേഷ് മിസ്കിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 2018-2019 വർഷത്തിൽ അറസ്റ്റിലായവരാണ് പ്രതികൾ. മറ്റൊരു പ്രതിയായ ഡോ. വീരേന്ദ്രസിങ് തവാഡെയുടെ ജാമ്യാപേക്ഷ പ്രത്യേകം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രതികളുടെ ജാമ്യാപേക്ഷക്ക് എതിരെ പാൻസാരെയുടെ മകന്റെ ഭാര്യ ഡോ. മേഘ പൻസാരെ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.