Posted On
date_range Updated On
date_range 200 മില്ലി സാനിറ്റൈസറിന് 100 രൂപ, 3 ലേയർ മാസ്കിന് 10 രൂപ; കൂടുതൽ ഈടാക്കിയാൽ പണി കിട്ടും
ന്യൂഡൽഹി: ഫേസ് മാസ്ക്കും ഹാൻഡ് സാനിറ്റൈസറും അവശ്യവസ്തുവായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇവ രണ്ടിെൻറ യും വില സ്ഥിരമാക്കിയതായി കേന്ദ്ര ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാൻ.
200മില്ലി സാനിറ്റൈസറിന് 100 രൂപയും 3 ലേയർ മാസ്കിന് 10 രൂപയും 2 ലെയർ മാസ്കിന് 8 രൂപയും പരമാവധി വിലയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവ ലംഘിക്കുന്നവർക്കെതിരെ ഉപഭോക്തൃ നിയമമനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഫേസ്മാസ്കിനും ഹാൻഡ് സാനിറ്റൈസറിനും ഉയർന്ന വില ഈടാക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിെൻറ പുതിയ നടപടി. ജൂൺ 30 വരെയാണ് പുതിയ വിലയുടെ പ്രാബല്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.