മുംബൈ മുൻ പൊലീസ് കമീഷണർ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്​ട്രയിലെ മുതിർന്ന ​െഎ.പി.എസ്​ ഉദ്യോഗസ്​ഥൻ ഹിമാൻഷു റോയ്​ (54) ആത്മഹത്യ ചെയ്​തു. ദക്ഷിണ മുംബൈയിൽ നരിമാൻ പോയൻറിലെ വസതിയിൽ സ്വയം വെടിവെക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്​ച ഉച്ചക്കാണ്​ സംഭവം.

ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടുണ്ട്​. അർബുദവും തുടർന്നുണ്ടായ വിഷാദരോഗവും കാരണമാണ്​ ജീവനൊടുക്കുന്നത്​ എന്നാണ്​ കുറിപ്പിലുള്ളതെന്ന്​ റിപ്പോർട്ടുണ്ട്​. സർവിസ്​ റിവോൾവർ ഉപയോഗിച്ച്​ വായിലാണ്​​ വെടിയുതിർത്തത്​. പരേതന്​ ഭാര്യയും അമ്മയുമുണ്ട്​. 1988 ബാച്ച്​ ​െഎ.പി.എസ്​ ഒാഫിസറായ ഹിമാൻഷു രണ്ടുവർഷമായി അർബുദത്തിന്​ ചികിത്സയിലായിരുന്നു. എ.ഡി.ജി.പി ആയ അദ്ദേഹം 2016 മുതൽ അവധിയിലാണ്​. 

മഹാരാഷ്​ട്ര പൊലീസിലെ പല ഉന്നത പദവികളും വഹിച്ചിട്ടുണ്ട്​. ഭീകര വിരുദ്ധ സേന (എ.ടി.എസ്​) യുടെയും ക്രൈം ബ്രാഞ്ചി​​​െൻറയും മേധാവിയായിരുന്നു. പ്രമാദമായ പല കേസുകളും അന്വേഷിച്ചിട്ടുണ്ട്​. മാധ്യമപ്രവർത്തകൻ ജെ. ഡെ, നടി ലൈല ഖാൻ തുടങ്ങിയവരുടെ കൊലപാതകം, യു.എസിൽ ജനിച്ച ലശ്​കർ പ്രവർത്തകൻ ഡേവിഡ്​ ഹെഡ്​ലിയുടെ ഭീകരദൗത്യം, ​െഎ.പി.എൽ തട്ടിപ്പ്​ തുടങ്ങിയവ ഇതിൽപെടും.

ധൈര്യശാലിയും കഠിനാധ്വാനിയുമായ ഉദ്യോഗസ്​ഥനായിരുന്നു ഹിമാൻഷുവെന്ന്​ മുംബൈ പൊലീസ്​ മുൻ കമീഷണർ എം.എൻ. സിങ്​ പറഞ്ഞു. അദ്ദേഹത്തി​​​െൻറ പല സഹപ്രവർത്തകരും മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഹിമാൻഷുവിന്​ ബോളിവുഡിലെയും മുംബൈ സാമൂഹിക രംഗത്തെയും പ്രമുഖർ ആദരാഞ്​ജലികൾ അർപ്പിച്ചു. 

Tags:    
News Summary - Former Mumbai Top Cop Himanshu Roy Allegedly Commits Suicide -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.