മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗർ അന്തരിച്ചു

ഭോപാൽ: മധ്യപ്രദേശ്​ മുൻമുഖ്യമന്ത്രി ബാബുലാൽ ഗൗർ(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ഏറെ കാലമായി ചികിത്സ യിലായിരുന്നു. ഹൃദയസ്​തംഭനം മൂലം ഭോപാലിലെ സ്വകാര്യ ആശുപത്രിയിൽ ​വച്ചായിരുന്നു അന്ത്യം.

മുതിർന്ന ബി.ജെ.പി നേതാവായ ബാബുലാൽ ഗൗർ 2004 മുതൽ 2005 വരെ മധ്യപ്രദേശ്​ മുഖ്യമന്ത്രിയായിരുന്നു. തൻെറ മണ്ഡലമായ ഗോവിന്ദപുരയിൽ നിന്ന്​ അദ്ദേഹം പത്ത്​ തവണ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്ക​പ്പെട്ടിട്ടുണ്ട്​.

1930 ജൂൺ രണ്ടിന്​ ഉത്തർപ്രദേശിലെ പ്രതാപ്​ഘട്ടിലായിരുന്നു ജനനം. തൊഴിലാളി സംഘടനാ നേതാവായാണ്​ രാഷ്​​്ട്രീയ രംഗത്ത്​ സജീവമായത്​.

Tags:    
News Summary - Former Madhya Pradesh Chief Minister Babulal Gaur Dies At 89 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.