വിദേശനാണ്യ, സ്വർണ നിക്ഷേപ തട്ടിപ്പ്​: ഏഴുപേർ അറസ്റ്റിൽ

മുംബൈ: ഓൺലൈൻ വിദേശനാണ്യ, സ്വർണ നിക്ഷേപ പദ്ധതികളുടെ പേരിൽ നിരവധി പേരിൽനിന്ന്​ 200 കോടി രൂപയിലധികം കവർന്ന അന്താരാഷ്ട്ര മാഫിയ സംഘത്തിലെ ഏഴുപേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ്​ ചെയ്തു. നവംബറിൽ മറ്റൊരു കേസിലെ അന്വേഷണത്തിനിടെ മുംബൈ- അഹ്മദാബാദ് ഹൈവേയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡാണ്​ വഴിത്തിരിവായത്​.

മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഗോവ തുടങ്ങി 12 സംസ്ഥാനങ്ങളിലായി 50 ലേറെ കേസുകളിൽ ഉൾപ്പെട്ടവരാണ്​അറസ്റ്റിലായത്​. വൈവാഹിക സൈറ്റ്​, സമൂഹമാധ്യമം എന്നിവയിലൂടെ ആളുകളുമായി പരിചയം സ്ഥാപിച്ച്​ വൻ പ്രതിഫലം വാഗ്ദാനം ചെയ്ത്​ വിദേശനാണ്യ, സ്വർണ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചാണ്​ തട്ടിപ്പ്. പണം നിക്ഷേപിക്കാൻ മ്യൂൾ അക്കൗണ്ടുകൾ നൽകുന്നതും തട്ടിപ്പുകാരാണ്​. വിദേശത്തിരുന്നാണ്​ ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്നു പറഞ്ഞ പൊലീസ്​ വൈവാഹിക പരസ്യങ്ങളിലൂടെയും മറ്റും നിക്ഷേപം തേടുന്ന ട്രേഡിങ്​ കമ്പനികളുടെ യോഗ്യതാപത്രം പരിശോധിക്കണമെന്ന്​ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Foreign exchange and gold investment fraud: Seven people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.