ബാങ്ക്​ തലവൻമാരുമായി ധനമന്ത്രി നടത്താനിരുന്ന യോഗം മാറ്റി

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ സി.ഇ.ഒമാരുമായി ധനമന്ത്രി നിർമ്മല സീതാരാമൻ നടത്താനിരുന്ന അവലോകന യോഗം മാറ്റിവച്ചു. ഇന്ന്​ നടത്തു​െമന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന്​ അധികൃതർ പറഞ്ഞു. 

സമ്പദ്‌വ്യവസ്ഥയെ കോവിഡ് പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റാനുള്ള തന്ത്രങ്ങൾ ആവിഷ്​കരിക്കാനായിരുന്നു യോഗം തീരുമാനിച്ചിരുന്നത്​. വായ്​പ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വീഡിയോ കോൺഫറൻസ്​ വഴി​ യോഗം നടത്തുമെന്നായിരുന്നു അറിയിപ്പ്​. പലിശ നിരക്കിൽ മാറ്റം വരുത്തുന്നതും വായ്പ തിരിച്ചടവിന്​ ഏർപ്പെടുത്തിയ മൊറട്ടോറിയത്തി​​െൻറ പുരോഗതിയും അജണ്ടയിലുണ്ടായിരുന്നു.

മാർച്ച് 27ന് റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് പലിശനിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിരുന്നു. വായ്പ തിരിച്ചടവിന്​ മൂന്ന് മാസത്തെ മൊറട്ടോറിയവും ഏർപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പൊതു-സ്വകാര്യ മേഖലാ മേധാവികളുടെ യോഗം വിളിച്ചിരുന്നു.

Tags:    
News Summary - FM meeting with heads of public sector banks deferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.