തണുത്തുവിറച്ച് ഉ​ത്തരേന്ത്യ; കനത്ത മൂടൽമഞ്ഞിൽ ഡൽഹിയിൽ വ്യോമ-ട്രെയിൻ ഗതാഗതം താളംതെറ്റി

ന്യൂഡൽഹി: അതിശൈത്യവും കനത്ത മൂടൽമഞ്ഞും ഉത്തരേന്ത്യയിൽ തുടരുന്നു. മൂടൽമഞ്ഞിൽ കാഴ്ചപരിധി കുറഞ്ഞതോടെ ഡൽഹിയിൽ നിരവധി വിമാനങ്ങൾ വൈകി. ഡൽഹിയിലെ സഫ്ദർജങ്ങിലും പാലമിലും താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. അക്ഷർധാമിൽ മൂടൽമഞ്ഞുമൂലം കാഴ്ചപരിധിയിൽ കുറവുണ്ടായി.

ശീതതരംഗം തുടരുന്നതിനിടെ ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹിയിലെ സഫ്ദർജങ്ങിൽ രാവിലെ 5.30ന് കാഴ്ചപരിധി 50 മീറ്ററായി കുറഞ്ഞു. യു.പിയിലെ ആഗ്രയിലും പഞ്ചാബിലെ ഭാട്ടിനാഡയിലുമെല്ലാം കാഴ്ചപരിധി പൂജ്യം മീറ്റററായി കുറഞ്ഞു. അമൃത്സർ, പട്ട്യാല, അംബാല, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ കാഴ്ചപരിധി 25 മീറ്ററാണ്.

കാഴ്ചപരിധി കുറഞ്ഞതോടെ ഡൽഹിയിൽ 34 ആഭ്യന്തര വിമാന സർവീസുകൾ വൈകി. വിമാനയാത്രികർ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് കമ്പനികളുമായി ബന്ധപ്പെടാൻ ഡൽഹി വിമാനത്താവള അധികൃതർ നിർദേശം നൽകി. നിരവധി ട്രെയിനുകളും വൈകിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനിടെ വീടില്ലാത്തവർക്കായി കൂടുതൽ ഷെൽട്ടർ ഹോമുകളും തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Flights affected in Delhi due to poor visibility as thick fog shrouds north India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.