കശ്​മീരിൽ തീവ്രവാദി ആക്രമണത്തിൽ അഞ്ച്​ സി.ആർ.പി.എഫ്​ ജവാൻമാർക്ക്​ പരിക്ക്​​

ശ്രീനഗർ: തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്​ സി.ആർ.പി.എഫ്​ ജവാൻമാർക്ക്​ പരിക്കേറ്റു. അനന്തനാഗ്​ ജില്ലയിലെ ലാസിബാലിലാണ്​ സംഭവം. വ്യാഴാഴ്​ച രാവിലെ എട്ടരയോടെ സി.ആർ.പി.എഫ്​ 96 ബറ്റാലിയൻ വാഹനത്തിന്​ നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം.

മൂന്ന്​ ജവാൻമാർക്ക്​ വെടിയേറ്റിട്ടു​ണ്ടെന്ന്​ സി.ആർ.പി.എഫ്​ അറിയിച്ചു. രണ്ട്​ പേർക്ക്​ വാഹനത്തി​​െൻറ ഗ്ലാസ്​ തകർന്നാണ്​ പരിക്കേറ്റത്​. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണെന്ന്​ സെന്യം വ്യക്​തമാക്കി.

Tags:    
News Summary - Five CRPF Personnel Injured As Militants Attack Security Vehicle in Kashmir's Anantnag-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.