ആദ്യ വനിതാ ഡി.ജി.പി കാഞ്ചൻ ചൗധരി അന്തരിച്ചു

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കാഞ്ചൻ ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1973 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്നു. 2004ൽ ആദ്യ വനിതാ ഡി.ജി.പിയായി ഉത്തരാഖണ്ഡിൽ നിയമിതയായി. 2007 ഒക്ടോബർ 31ന് വിരമിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ നിന്ന് ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

രാഷ്ട്രപതിയുടെ പൊലീസ് മെഡലും രാജീവ് ഗാന്ധി പുരസ്കാരവും നേടിയിട്ടുണ്ട്.

Tags:    
News Summary - first-woman-dgp-kanchan-chaudhary-bhattacharya-dies-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.