ഗുജറാത്തി​ലെ തുണി ഗോഡൗണിലെ തീപിടിത്തത്തിൽ ഒമ്പത്​ മരണം

അഹമ്മദാബാദ്​: ഗുജറാത്തിലെ തുണി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെട്ടു. അഹമ്മദാബാദ്​ നഗരത്തിന്​ സമീപം പിരാനയിലാണ്​ തീപിടിത്തമുണ്ടായത്​. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്​. കെട്ടിടത്തിനുള്ളിൽ അഞ്ച്​ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ സംശയം. രണ്ട്​ പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുണി ഗോഡൗണിന്​ സമീപമുള്ള രാസ്​വസ്​തു ഫാക്​ടറിയിലാണ്​ ആദ്യം തീയുണ്ടായത്​. ഈ ഫാക്​ടറിയിൽ പൊട്ടിത്തെറിയുണ്ടായെന്നും സ്​ഫോടനത്തിൽ മേൽക്കുര തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്​.

മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നാല്​ ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി പറഞ്ഞു. മുതിർന്ന രണ്ട്​ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സംഭവത്തിൽ അന്വേഷണം നടത്തും. 

Tags:    
News Summary - Fire at clothes godown in Ahmedabad claims 9 lives, efforts on to rescue trapped workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.