ശ്രീനഗർ: സിനിമപ്രേമികളുടെ കാത്തിരിപ്പിന് വിരാമം. മൂന്നു പതിറ്റാണ്ടിനുശേഷം ശേഷം കശ്മീരിൽ വീണ്ടും തിരക്കാഴ്ചയുടെ കാലമെത്തി. ശ്രീനഗറിലെ ശിവ്പോറയിൽ പുതിയ മൾട്ടിപ്ലക്സിന്റെ ഉദ്ഘാടനം ജമ്മു-കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ നിർവഹിച്ചു. കേന്ദ്ര ഭരണപ്രദേശത്തെ എല്ലാ ജില്ലകളിലും 100 സീറ്റുവീതമുള്ള സിനിമ ഹാളുകൾ ഉടൻ വരുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി തുറന്ന മൾട്ടിപ്ലക്സിൽ മൂന്ന് ഓഡിറ്റോറിയങ്ങളിലായി 520 സീറ്റുകളുണ്ട്. ആമിർ ഖാൻ അഭിനയിച്ച 'ലാൽ സിങ് ഛദ്ദ' ആണ് ഉദ്ഘാടന ചിത്രം. കശ്മീരി വാസ്തുവിദ്യയുടെ അടയാളങ്ങളുള്ള കെട്ടിടത്തിലാണ് മൾട്ടിപ്ലക്സ്. ഇതിൽ ഫുഡ് കോർട്ടും കുട്ടികൾക്ക് കളിക്കാനുള്ള ഇടവുമുണ്ട്.
മുമ്പ് ശ്രീനഗറിൽ എട്ട് വലിയ സിനിമ തിയറ്ററുകൾ ഉണ്ടായിരുന്നു. ആ കാലം തിരിച്ചുകൊണ്ടുവരാനാണ് ശ്രമമമെന്ന് മൾട്ടിപ്ലക്സ് ഉടമ പറഞ്ഞു. ത്രീഡി ചിത്രങ്ങൾ കാണാനുള്ള സൗകര്യവും ഉടൻ ഏർപ്പെടുത്തും. മൾട്ടിപ്ലക്സ് തുറന്നതോടെ കശ്മീർ രാജ്യത്തിന്റെ സർഗാത്മക സമ്പദ്വ്യവസ്ഥയുടെ ഭാഗമായി മാറിയെന്ന് 'ഇനോക്സ്' ഗ്രൂപ് എക്സി. ഡയറക്ടർ സിദ്ധാർഥ് ജെയ്ൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.