കടപ്പാട്​: AFP

കർഷക സമരം: പുരസ്​കാരം തിരികെ നൽകാൻ രാഷ്​ട്രപതി ഭവനിലേക്ക്​ മാർച്ച്​ നടത്തിയ പഞ്ചാബി കായികതാരങ്ങളെ തടഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണയുമായി രാഷ്​ട്രപതി ഭവനിലേക്ക്​​ മാർച്ച്​ നടത്തിയ പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളെ പൊലീസ്​ തടഞ്ഞു. രണ്ട്​ തവണ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായ ഗുസ്​തി താരം കർതാർ സിങ്ങിൻെറ നേതൃത്വത്തിലാണ്​ കായിക താരങ്ങളും പരിശീലകരും​ തങ്ങൾക്ക്​ ലഭിച്ച പുരസ്​കാരങ്ങൾ തിരിച്ച്​ നൽകാനായി രാഷ്​ട്രപതി ഭവനി​ലേക്ക്​ മാർച്ച്​ നടത്തിയത്​. പ്രസ്​ ക്ലബ്​ ഓഫ്​ ഇന്ത്യക്ക് സമീപത്ത്​ നിന്ന്​ തുടങ്ങിയ മാർച്ച്​ കൃഷി ഭവന്​ സമീപത്ത്​ വെച്ച്​ പൊലീസ്​ തടയുകയായിരുന്നു. ​

'കർഷകർ ഞങ്ങളെ എക്കാലത്തും പിന്തുണച്ചിരുന്നു. നമ്മുടെ കർഷക സഹോദരങ്ങൾ തെരുവിൽ ലാത്തിച്ചാർജിനിരയാകുന്നത്​ അത്യന്തം വിഷമകരമായ കാഴ്​ചയാണ്​. സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ്​ ഈ കൊടും തണുപ്പത്ത്​ അവർ തെരുവുകളിൽ കഴിയുന്നത്' -1978, 1986 ഏഷ്യൻ ഗെയിംസുകളിൽ സ്വർണമെഡൽ നേടിയ കർതാർ പറഞ്ഞു​.

1982ൽ രാജ്യം അർജുന അവാർഡ്​ നൽകി ആദരിച്ച കർതാർ 1987ലെ പത്മശ്രീ ജേതാവ്​ കൂടിയാണ്​. ഒളിമ്പിക്​ സ്വർണമെഡൽ ജേതാവായ ഹോക്കി താരം ഗുർമെയിൽ സിങ്​, ഇന്ത്യൻവനിത ഹോക്കി ടീം മുൻ നായിക രാജ്​ബീർ കൗർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 2014ലെ ധ്യാൻചന്ദ്​ പുരസ്​കാര ജേതാവാണ്​ ഗുർമെയിൽ. 1984ൽ രാജ്​ബീറിന്​ അർജുന അവാർഡ്​ ലഭിച്ചിരുന്നു.

നിരവധി ദേശീയ, അർജുന അവാർഡ്​ ജേതാക്കളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന്​ പ്രതിഷേധിക്കുന്ന താരങ്ങൾ അവകാശപ്പട്ടു. ഖേൽരത്​ന, ഒളിമ്പിക്​ മെഡൽ ജേതാവായ ബോക്​സർ വിജേന്ദർ സിങ്ങും കർഷകർക്ക്​ പിന്തുണയർപ്പിച്ച്​ തനിക്ക്​ ലഭിച്ച പുരസ്​കാരം തിരിച്ചുനൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ കായിക താരങ്ങളുടെ നടപടിയിൽ പ്രതികരണവുമായി ഇന്ത്യൻ ഒളിമ്പിക്​ അസോസിയേഷൻ രംഗത്തു വന്നിരുന്നു. സർക്കാറിൽ വിശ്വാസമർപ്പിക്കണമെന്നും രാജ്യം നൽകിയ ആദരങ്ങളെയും സമരത്തെയും രണ്ടായി തന്നെ കാണണമെന്നുമായിരുന്നു ഒളിമ്പിക്​ അസോസിയേഷൻെറ നിലപാട്​.

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു.

ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​വി​ധ അ​തി​ർ​ത്തി​ക​ൾ സ്​​തം​ഭി​പ്പി​ച്ച്​ 12ാം ദി​വ​സ​വും സ​മ​രം തു​ട​ർ​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ബു​ധ​നാ​ഴ്​​ച സ​ർ​ക്കാ​റു​മാ​യി നാ​ലാം വ​ട്ട ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Farmers protest: Athletes march towards Rahstrapati Bhawan to return awards stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.