ബി.ജെ.പിക്കാരുടെ വിദ്വേഷ പ്രസ്​താവനക്കെതിരെ നടപടി എടുത്തില്ല; ഫേസ്​ബുക്കിൽ നിന്ന്​ അങ്കി ദാസ്​ രാജിവെച്ചു

ന്യൂഡൽഹി: ഫേസ്​ബുക്കിലെ വിദ്വേഷ പ്രതികരണങ്ങൾക്ക്​ നേരെ പക്ഷപാതപരമായി നടപടി സ്വീകരിച്ച പോളിസി എക്​സിക്യൂട്ടീവ്​ അങ്കി ദാസ്​ സ്​ഥാപനത്തിൽ നിന്ന്​ രാജിവെച്ചു. ഫേസ്​ബുക്ക്​ ഇന്ത്യ മാനേജിങ്​ ഡയരക്​ടർ അജിത്​ മോഹനാണ് അങ്കിദാസ്​ സ്​ഥാപനത്തിൽ നിന്ന്​ പടിയിറങ്ങുന്നതായി അറിയിച്ചത്​.


വിദ്വേഷ- രാഷ്​ട്രീയ കമ്മൻറുകളോട്​ പക്ഷപാതപരമായി പ്രവർത്തിച്ചത്​ വിവാ​ദമായതോടെ അങ്കി ദാസിനെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നാലെ, അവർക്കെതിരെ സ്​ഥാപനം അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. ചോദ്യംചെയ്​ത്​ ഒരാഴ്​ച പിന്നിട്ടതിനു ശേഷമാണ്​ അങ്കിയുടെ രാജി.

'' അങ്കി ദാസ്​ സ്​ഥാപനത്തിൽ നിന്നും പടിയിറങ്ങുകയാണ്​.​ ഫേസ്​ബുക്കിലെ മുതിർന്ന ഉദ്യോഗസ്​ഥയായ അങ്കി സ്​ഥാപനത്തി​െൻറ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്​. അവരുടെ സേവനങ്ങൾക്ക്​ ഫേസ്​ബുക്ക്​ കൃതജ്​ഞത അറിയിക്കുന്നു'' - ഫേസ്​ബുക്ക്​ ഇന്ത്യ മാനേജിങ്​ ഡയരക്​ടർ അജിത്​ മോഹൻ പറഞ്ഞു.

ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതായിരുന്നു അങ്കിദാസിനെതിരെ പരാതി ഉയർത്തത്​. ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും അങ്കിദാസി​െൻറ ഇടപെടല്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കിലൂടെയുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അങ്കിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാള്‍സ്ട്രീറ്റ് ജേണലി​െൻറ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

Tags:    
News Summary - Facebook India Policy Head Quits Days After Parliament Panel Questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.