ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാലും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്.
'ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ അവരുടെ മുമ്പിൽ ഇ.വി.എം ലഭിച്ചാൽ ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതെങ്ങനെ? ഹരിയാന തെരഞ്ഞെടുപ്പിൽ ചില ആൺകുട്ടികൾ അവരുടെ കൈയിലെ ബ്ലൂടൂത്ത് വഴി ഇ.വി.എം ഹാക്ക് ചെയ്യുന്നുണ്ടായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിൽ മാത്രമല്ല, എല്ലാ തെരഞ്ഞെടുപ്പിലും ഇതുതന്നെ ഉറച്ചുപറയും' -ഉദിത് രാജ് ട്വീറ്റ് ചെയ്തു.
അതേസമയം, ബിഹാർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ പുരോഗമിക്കുകയാണ്. നിലവിൽ എൻ.ഡി.എ സഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യത്തിൽ ഉൾപ്പെട്ട കോൺഗ്രസ് 20 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡി 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എൻ.ഡി.എയിൽ 74 സീറ്റുകളിൽ ലീഡുമായി ജെ.ഡി.യുവിനെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ഒരുങ്ങുകയാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.