ബെംഗളൂരു: കന്നഡയെ അവഗണിച്ച് കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദിയും ഇംഗ്ളീഷും അമിത പ്രാധാന്യത്തോടെ അടിച്ചേൽപ്പിക്കുന്ന സംസ്ഥാനത്തെ കുട്ടികളുടെ സ്വാഭാവിക കഴിവുകളെ ഇല്ലാതാക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ബെംഗളുരുവിൽ രാജ്യോത്സവ് ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷം 4.5 ലക്ഷം കോടിയാണ് കർണാടക ദേശീയ സമ്പദ് വ്യവസ്ഥക്ക് സംഭാവന ചെയ്യുന്നത്. എന്നാൽ, നാമമാത്രമായ തുകയാണ് തിരികെ ലഭിക്കുന്നത്. കർണാടകയോട് കേന്ദ്രത്തിന് ചിറ്റമ്മനയമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഹിന്ദിയും സംസ്കൃതവും പ്രോത്സാഹിപ്പിക്കുന്നതിനായി വാരിക്കോരി ഗ്രാന്റുകൾ നൽകുമ്പോൾ കന്നഡയടക്കം ഭാഷകളെ അവഗണിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ത്രിഭാഷാ നയത്തെച്ചൊല്ലിയുളള വിവാദങ്ങള്‍ക്കിടെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ നിരന്തരമായി നടക്കുകയാണ്. അത് കന്നഡയോടുളള അനീതിയാണ്. കന്നഡ വിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ണാടകക്കാര്‍ ഐക്യത്തോടെ നില്‍ക്കണം. സംസ്‌കാരവും ഭാഷയും ബഹുമാനിക്കണം. കന്നഡ ഭാഷയുടെ വളര്‍ച്ചയ്ക്കായി മതിയായ ഫണ്ട് നല്‍കാതെ അത് നിഷേധിച്ച് അവര്‍ ചെയ്യുന്നത് അനീതിയാണ്. കന്നഡ വിരുദ്ധരായവരെ നാം എതിര്‍ക്കണം,’ സിദ്ധരാമയ്യ പറഞ്ഞു.
ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും ആധിപത്യം കുട്ടികളുടെ സര്‍ഗാത്മകതയെയും സ്വന്തം വേരുകളോടുളള ബന്ധത്തെയും ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘വികസിത രാഷ്ട്രങ്ങളിലെ കുട്ടികള്‍ ചിന്തിക്കുന്നതും പഠിക്കുന്നതും സ്വപ്‌നം കാണുന്നതുമെല്ലാം അവരുടെ മാതൃഭാഷയിലാണ്. പക്ഷെ ഇവിടെ സാഹചര്യം മാറി. ഇംഗ്ലീഷും ഹിന്ദിയും കുട്ടികളുടെ കഴിവിനെ ദുര്‍ബലമാക്കുകയാണ്. സ്‌കൂളുകളില്‍ കന്നഡയോടുളള അവഗണന വിദ്യാഭ്യാസത്തിലും അവരുടെ സ്വത്വത്തിലും നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പഠന മാധ്യമമായി മാതൃഭാഷ നിര്‍ബന്ധമാക്കുന്ന നിയമം വരേണ്ടതുണ്ട്,’ സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.