ശക്തി ഭോഗ് ഫുഡ്‌സിനെതിരായ 3,269 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ശക്തി ഭോഗ് ഫുഡ്‌സ് ലിമിറ്റഡിനെതിരായ 3,269 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടു പേരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അശോക് കുമാര്‍ ഗോയല്‍, ദേവ്കി നന്ദന്‍ ഗാര്‍ഗ് എന്നിവരാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. കേസില്‍ സെപ്റ്റംബര്‍ 17ന് ഡല്‍ഹിയിലെയും ഉത്തര്‍ പ്രദേശിലെയും 13 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചനക്ക് ശക്തി ഭോഗ് ഫൂഡ്‌സ് ലിമിറ്റഡിനെതിരെ നേരത്തെ സി.ബി.ഐ കേസെടുത്തിരുന്നു. പിന്നാലെ, ഇ.ഡിയും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചും അന്വേഷണം ആരംഭിക്കുകയായിരുന്നു. 3,269.42 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസാണിത്.

Tags:    
News Summary - ED arrests two in Rs 3269 crore bank fraud case against Shakti Bhog Foods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.