ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ പുറത്താക്കിയ എട്ട് എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ ഓം ബിർള തള്ളി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്. സഭയുടെ മേശപ്പുറത്ത് കയറിയാൽ ഇതായിരിക്കും നടപടിയെന്നായിരുന്നു സ്പീക്കറുെട മറുപടി.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ഏഴ് കോൺഗ്രസ് അംഗങ്ങളെയും സി.പി.എമ്മിന്റെ ഒരംഗത്തെയുമാണ് പ്രതിഷേധത്തിന് പിന്നാലെ ബജറ്റ് സമ്മേളനം കഴിയുന്നതുവരെ സഭയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.