ഭർത്താവിനെ പൊക്കവട വാങ്ങാൻ പറഞ്ഞയച്ചു; പിന്നാലെ ഭാര്യ"മുങ്ങി"

ലഖ്നോ: ബസ് സ്റ്റാന്‍റിൽ ഭർത്താവിനെ പൊക്കവട വാങ്ങാൻ പറഞ്ഞയച്ച് ഭാര്യ "മുങ്ങി". ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് മിനിറ്റുകളുടെ ഇടവേളയിൽ നവ വധു ബസ് സ്റ്റാൻഡിൽ നിന്ന് അപ്രത്യക്ഷയായത്.

അമ്രോഹ ജില്ലയിലെ താമസക്കാരനായ പ്രീതം സിങ്, കഴിഞ്ഞ ഡിസംബർ ഒന്നിനാണ് റാംപൂർ ജില്ലയിലെ 18 വയസ്സുള്ള റിംജിമിനെ വിവാഹം കഴിച്ചത്. റിംജിം ഹോളി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. മാർച്ച് ഒമ്പതിന് പ്രീതം റിംജിമിനെ തിരികെ കൊണ്ടുവരാൻ പോയി. മടക്കയാത്രയ്ക്കിടെ, ബിലാരി ബസ് സ്റ്റാൻഡിൽ ഇറങ്ങി അടുത്ത ബസിനായി കാത്തിരിക്കാൻ ഇരുവരും. തുടർന്ന് റിംജിം ഭർത്താവിനോട് തനിക്ക് വിശക്കുന്നുവെന്നും അടുത്തുള്ള കടയിൽ നിന്ന് ചൂടുള്ള പൊക്കവട വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു.

പരിസരമാകെ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. ആശങ്കാകുലനായ പ്രീതം പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. ഭാര്യ സ്വന്തം ഗ്രാമത്തിലെ ഒരു യുവാവിനൊപ്പം പോയിരിക്കാമെന്ന് സംശയിക്കുന്നതായി അയാൾ പോലീസിനോട് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബസ് സ്റ്റാൻഡിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അവരുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി അവർ അവരുടെ മൊബൈൽ ഫോൺ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.

Tags:    
News Summary - UP Woman Runs Away After Sending Husband To Buy Pakoda At Bus Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.