ബംഗളൂരു: തിങ്കളാഴ്ച രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചോർച്ച തടയാൻ ഒഡിഷയിലെയും ഹരിയാനയിലെയും കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി. ഒഡിഷയിലെ എട്ട് എം.എൽ.എമാരെ ബംഗളൂരുവിലേക്കാണ് വ്യാഴാഴ്ച രാത്രി മാറ്റിയത്.
നാലുപേർ കൂടി ശനിയാഴ്ച എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാറാണ് ബംഗളൂരുവിൽ സൗകര്യമൊരുക്കിയത്. ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എമാരെ ഹിമാചൽ പ്രദേശിലേക്ക് മാറ്റിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.