കേരളത്തിന് അതിവേഗ റെയിൽവേ; ഏറ്റുമുട്ടി മന്ത്രിയും ജോൺ ബ്രിട്ടാസും

ന്യൂ​ഡ​ല്‍ഹി: ഇ. ​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ടു​വെ​ച്ച അ​തി​വേ​ഗ റെ​യി​ല്‍പാ​ത സം​ബ​ന്ധി​ച്ച ചോ​ദ്യ​​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ കൊ​മ്പു​കോ​ർ​ത്ത് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വും ജോ​ൺ ബ്രി​ട്ടാ​സ് എം.​പി​യും. ഇ. ​ശ്രീ​ധ​ര​ൻ ന​ട​ത്തി​യ സാ​ധ്യ​താ​പ​ഠ​ന​ത്തെ​ക്കു​റി​ച്ചും നേ​മം റെ​യി​ൽ​വേ ടെ​ർ​മി​ന​ലി​നെ​ക്കു​റി​ച്ചും ബ്രി​ട്ടാ​സ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സ​ഭ​യി​ൽ​വെ​ച്ച ഉ​ത്ത​ര​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം പ​തി​വു​പോ​ലെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും യു.​പി.​എ കാ​ല​ത്തും ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തു​മു​ള്ള ബ​ജ​റ്റ് വി​ഹി​ത താ​ര​ത​മ്യ​വും ഉ​ത്ത​ര​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു.

ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ഉ​പ​ചോ​ദ്യം ഉ​ന്ന​യി​ച്ച ജോ​ൺ ബ്രി​ട്ടാ​സ്, പ​തി​വു​പോ​ലെ ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ മു​മ്പ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ വീ​ണ്ടും എ​ടു​ത്തു​പ​റ​യു​ക​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​മാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി ന​ൽ​കു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ നി​ർ​ദേ​ശി​ച്ച പാ​ത​ക്ക് ആ​ര് ഡി.​പി.​ആ​ർ ത​യാ​റാ​ക്കും എ​ന്ന​ട​ക്ക​മു​ള്ള ചോ​ദ്യം ആ​വ​ർ​ത്തി​ച്ചു.

മ​റു​പ​ടി​ക്കാ​യി എ​ഴു​ന്നേ​റ്റ മ​ന്ത്രി, എം.​പി മോ​ശ​മാ​യ പ്ര​സ്താ​വ​ന​യാ​ണ് ന​ട​ത്തി​യ​തെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ ന​ല്‍കി​യ നി​​ർ​ദേ​ശം കൈ​യി​ലു​ണ്ടെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ പ​ദ്ധ​തി​യാ​ണോ, ഇ. ​ശ്രീ​ധ​ര​ന്‍ ന​ല്‍കി​യ പ​ദ്ധ​തി​യാ​ണോ, കേ​ന്ദ്ര​ത്തി​ന്റെ പ​ദ്ധ​തി​യാ​ണോ പ​രി​ശോ​ധി​ച്ച് മി​ക​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​. കേ​ര​ള​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്റെ ഒ​രു പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

Tags:    
News Summary - High-speed railway for Kerala; Minister and John Brittas clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.