ന്യൂഡൽഹി: ഡൽഹി മൃഗാശുപത്രിയിൽ നായക്ക് നോൺ-ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ നടത്തി. സ്വകാര്യ ആശുപത്രിയിൽ ആദ്യമായാണ് മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. ഏഴുവയസുള്ള ബീഗിൾ ജൂലിയറ്റിന് രണ്ട് വർഷമായി മിട്രൽ വാൽവ് രോഗം ബാധിച്ചിട്ട്.
ഈ രോഗം വന്നാൽ ഹൃദയത്തിന്റെ ഇടത് ഭാഗത്തുള്ള അറക്കുള്ളിൽ രക്തം തിരികെ ഒഴുകുന്നതിനും ഹൃദയ സ്തംഭനത്തിനും കാരണമാകുന്നു. മേയ് 30നായിരുന്നു ശസ്ത്രക്രിയ. ഇതിനെ ഹൈബ്രിഡ് ശസ്ത്രക്രിയ എന്നാണ് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.