ന്യൂഡല്‍ഹി: കേരളത്തിലെ മുസ്ലിം, ദലിത്, ഇൗഴവ സംവരണം അട്ടിമറിച്ച് നടത്തിയ ജില്ല ജഡ്ജി നിയമനത്തിനെതിരായ കേസിലെ അന്തിമവിധി അനുസരിച്ചേ കേരളത്തിൽ ഇനി ജില്ല ജഡ്ജി നിയമനം നടത്താവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇൗ കേസ് ഭരണഘടനാ െബഞ്ച് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. കേസ് നിലനില്ക്കുമ്പോള് ഹൈകോടതി പുതിയ നിയമന നടപടികള്‍ ആരംഭിച്ചത് തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.ൈവ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്.
അഞ്ചംഗ ഭരണഘടനാ െബഞ്ച് ആഗസ്റ്റ് മൂന്നിന് കേസ് പരിഗണിക്കും. അഭിഭാഷകരില്‍നിന്ന് ജില്ല ജഡ്ജിമാരെ നേരിട്ട് നിയമിക്കാനുള്ള അപേക്ഷ 2015ൽ ഹൈകോടതി ക്ഷണിച്ചപ്പോൾ 469 പേര് പരീക്ഷ എഴുതിയിരുന്നു. സുപ്രീംകോടതി വിധിയും സംവരണ തത്ത്വങ്ങളും അവഗണിച്ചു നടത്തിയ ജില്ല ജഡ്ജി നിയമനത്തിനെതിരെ പരീക്ഷ എഴുതിയ 10 പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എഴുത്തുപരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ തങ്ങളെ വൈവാവോസി പരീക്ഷയില്‍ കൃത്രിമം കാട്ടി പുറത്താക്കി എന്നായിരുന്നു ഹരജിക്കാരുടെ വാദം. എഴുത്തുപരീക്ഷക്ക് 300 മാര്‍ക്കും അഭിമുഖപ്പരീക്ഷക്ക് 50 മാര്‍ക്കുമാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
എഴുത്തുപരീക്ഷയില്‍ 150 മാര്‍ക്ക് കിട്ടുന്നവര്‍ക്കായിരുന്നു അഭിമുഖപ്പരീക്ഷക്ക് അര്‍ഹത. രണ്ടും കൂട്ടികിട്ടുന്ന മാര്‍ക്ക് അടിസ്ഥാനമാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു പകരം അഭിമുഖപ്പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി നിയമനം നടത്തി. എഴുത്തുപരീക്ഷയില്‍ 150ല്‍ കുറവ് മാര്‍ക്ക് കിട്ടിയവര്‍ക്കുപോലും ജഡ്ജി നിയമനം ലഭിച്ചപ്പോള്‍ ആദ്യ ആറു റാങ്കുകാരില്‍ അഞ്ചുപേരും പുറത്തായി. സംവരണം പൂര്‍ണമായി അട്ടിമറിക്കുകയും ചെയ്തു. മുസ്ലിം- പട്ടികജാതി വിഭാഗങ്ങൾക്ക് രണ്ടു വീതവും, ഈഴവർക്ക് മൂന്നും ഉള്‍പ്പെടെ 10 പേരുടെ അവസരമാണ് ഇതിലൂടെ നഷ്ടമായത്.
അഭിമുഖപ്പരീക്ഷക്ക് കട്ട്ഓഫ് മാര്‍ക്ക് പാടിെല്ലന്ന സുപ്രീംകോടതി വിധി മറികടന്നുകൊണ്ടായിരുന്നു ഹൈകോടതി നടപടി. വിവാദ നിയമനം നടത്തിയ ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയില്‍ അംഗമായിരുന്ന മുൻ ഹൈകോടതി ജഡ്ജി പി.എന്‍. രവീന്ദ്രൻ ഹൈകോടതിക്കുവേണ്ടി ഹാജരായതും ശ്രദ്ധേയമായി. അഡ്വ. ഇന്ദിരാ ജയ്സിങ്ങാണ് ഹരജിക്കാരുടെ അഭിഭാഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.