ചിത്രം മാറിപ്പോയി;  ദ്വിഗ് വിജയ് സിങ് മാപ്പ് പറഞ്ഞു

ന്യൂഡൽഹി: പാകിസ്താനിലെ പാലത്തിന്‍റെ ചിത്രം ഭോപ്പാലിലേതാണെന്ന് ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് വെട്ടിലായി. ഭോപ്പാലിലെ മെട്രോ പാലത്തിന്‍റെ ശോചനീയാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ബി.ജെ.പിയെ വിമർശിച്ചുകൊണ്ടായിരുന്നു ദ്വിഗ് വിജയിന്‍റെ പോസ്റ്റ്. റാവൽപിണ്ടിയിലെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ദ്വിഗ് വിജയിന് അബദ്ധം പിണഞ്ഞത്. ഇത് മനസ്സിലാക്കിയതോടെ അദ്ദേഹം മാപ്പ് പറഞ്ഞു.

എന്‍റെ ഒരു സുഹൃത്താണ് ഫോട്ടോ അയച്ചു തന്നത്. പരിശോധിക്കാതെ പോസ്റ്റ് ചെയ്തതിന് മാപ്പ് പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

നിരവധി ട്വിറ്റർ ഉപയോക്താക്കൾ ദ്വിഗ് വിജയിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചിരുന്നു. ട്വീറ്റിലുള്ളത് ഭോപ്പാലിലെ റെയിൽവെ മേൽപ്പാലമാണെന്ന് തെളിയിക്കുകയോ അല്ലെങ്കിൽ ദ്വിഗ് വിജയ് മാപ്പ് പറയുകയോ വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  ദ്വിഗ് വിജയ് മാപ്പ് പറഞ്ഞത്.
 

Tags:    
News Summary - Digvijaya Singh apologises for tweeting Pakistan bridge as Bhopal’s-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.