ഡിജിറ്റല്‍ പണമിടപാട്: സംസ്ഥാനങ്ങള്‍ക്ക് റാങ്കിങ് വരുന്നു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി നിതി ആയോഗ്. കറന്‍സിരഹിത രാജ്യമെന്ന ലക്ഷ്യത്തിന് മുന്നോടിയായി, ഡിജിറ്റല്‍ പണമിടപാടിന്‍െറ വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് നിതി ആയോഗ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സംസ്ഥാനങ്ങളെ മുന്‍ഗണന പട്ടികയില്‍ ക്രമീകരിക്കും. കൂടുതല്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സംസ്ഥാനങ്ങള്‍ പട്ടികയില്‍ മുന്നിലത്തെും.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കലിനുശേഷം ഡിജിറ്റല്‍ പണകൈമാറ്റം പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയടക്കം സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കിയിരുന്നു. തുടര്‍ന്ന്, കറന്‍സിരഹിത ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്തു.

 

Tags:    
News Summary - digital money state haves ranks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.