ദേര സച്ചാ മരണസർട്ടിഫിക്കറ്റുകളില്ലാതെ 14 മൃതദേഹങ്ങൾ ആശുപത്രിക്ക്​ കൈമാറി

ചണ്ഡിഗഢ്​: ഗുർമീത്​ റാം റഹീമി​​െൻറ സംഘടനയായ ദേര സച്ചാ സൗധ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങൾക്ക്​ ആശുപത്രിക്ക്​ കൈമാറി. ദേര സച്ചായുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിർസയിലെ സ്വകാര്യ മെഡിക്കൽ കോളജായ ജി.സി.ആർ.ജി എന്ന സ്ഥാപനത്തിനാണ്​ മതിയായ രേഖകളില്ലാതെ മൃതദേഹങ്ങൾ കൈമാറിയിരിക്കുന്നത്​. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​  ചെയ്​തത്​.


സൽപ്രവൃത്തിയെന്ന നിലയിൽ ഗുർമീതി​​െൻറ അനുയായികൾ മൃതദേഹങ്ങൾ ആശുപത്രിക്ക്​ നൽകിയെന്നാണ്​ അറിയിച്ചിരിക്കുന്നത്​. മരിച്ച ആളുകളുടെ കുടുംബങ്ങളുടെ സമ്മതപത്രം വാങ്ങിയാണ്​ മൃതദേഹങ്ങൾ കൈമാറിയതെന്നും  ദേരാ സച്ചായുടെ പ്രവർത്തകർ വിശദീകരിക്കുന്നു. എന്നാൽ ഇവരുടെ വാദങ്ങൾ പൊലീസ്​ മുഖവിലക്കെടുത്തിട്ടില്ല. വിഷയത്തിൽ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്​ കൂടുതൽ അന്വേഷണം നടത്തുമെന്ന്​ പ്രത്യേക അന്വേഷണ സംഘം തലവൻ ദീപക്​ കുമാർ അറിയിച്ചു.


അതേ സമയം, പൊലീസ്​ സിർസയിലെ ഗുർമീതി​​െൻറ ആസ്ഥാനത്തുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്​. വെള്ളിയാഴ്​ച നടത്തിയ പരിശോധനയിൽ പ്ലാസ്​റ്റിക്​ നാണയങ്ങൾ ദേര സച്ചയുടെ ആസ്ഥാനത്ത്​ നിന്ന്​ കണ്ടെടുത്തിരുന്നു. 


 

Tags:    
News Summary - Dera donated 14 bodies to UP medical college without death certificates–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.