കേരളത്തിൽ കൊറോണ വൈറസിന്​ ജനിതകമാറ്റം ?; ആശങ്കയുമായി കേന്ദ്രസംഘം

ന്യൂഡൽഹി: കേരളത്തിൽ കൊറോണ വൈറസിന്​ വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന്​ സംശയം. ആരോഗ്യമന്ത്രാലയമാണ്​ ഇതുസംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്​. കേരളത്തിൽ കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തിന്​ വീണ്ടും മാറ്റമുണ്ടായെന്ന ആശങ്കയും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്​. ഇതുസംബന്ധിച്ച വിശദമായ പഠനത്തിന്​ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

കേരളത്തിലെ കോവിഡ്​ വ്യാപനം പഠിക്കാൻ ആറംഗ സംഘം സംസ്ഥാനത്ത്​ എത്തിയിരുന്നു. ആഗസ്റ്റ്​ ഒന്നു മുതൽ 20 വരെയുള്ള കാലയളവിൽ കേരളത്തിൽ നാല്​ ലക്ഷത്തോളം പേർക്ക്​ കോവിഡ്​ ബാധിക്കാമെന്ന്​ സംഘം മുന്നറിയിപ്പ്​ നൽകിയിരുന്നു. ​ഓണത്തോട്​ അനുബന്ധിച്ച്​ ഇളവുകൾ നൽകു​േമ്പാൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത്​ പത്തനംതിട്ട ജില്ലയിൽ വാക്​സിൻ സ്വീകരിച്ചവരിൽ കോവിഡ്​ പടരുന്നത്​ പുതിയ വകഭേദത്തെ സംബന്ധിച്ച സൂചനയായാണ്​ വിദഗ്​ധർ വിലയിരുത്തുന്നത്​. സംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്യുന്ന കോവിഡ്​ രോഗികളിൽ 80 ശതമാനത്തിലധികം പേർക്കും ഡെൽറ്റ വകഭേദമാണ്​ സ്ഥിരീകരിച്ചിരിക്കുന്നതെന്നും സംശയമുണ്ട്​​.

Tags:    
News Summary - Delta Driving Breakthrough Covid-19 Cases in Kerala. Is it Also Mutating Further?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.