ഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയം: സഹോദരിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച 30 കാരി അറസ്റ്റിൽ

ന്യൂഡൽഹി: സഹോദരിയുടെ മുഖത്ത് വെടിവെച്ച സംഭവത്തിൽ 30 കാരി അറസ്റ്റിൽ. കൊലപാതക ശ്രമത്തിനും ആയുധം കൈവശം വെച്ചതിനുമാണ് ഇവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയായ സുമൈലക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സോനു കൊലപാതകത്തിന് ശ്രമിച്ചത്.

വടക്കു കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർട്ടിലെ ബുലന്ദ് മസ്ജിദിനു സമീപമാണ് ഇവർ താമസിച്ചിരുന്നത്. തന്റെ മൂത്ത സഹോദരി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയുമായി ബുധനാഴ്ച രാവിലെ സുമൈല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

തോക്കിന്റെ പാത്തികൊണ്ട് സോനു സുമൈലയുടെ തലക്ക് നിരവധി തവണ അടിച്ചതായും പൊലീസ് പറഞ്ഞു. സഹോദരിയുടെ പരാതിയെ  തുടർന്ന് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    
News Summary - Delhi woman suspected sister had affair with her husband, shot her in face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.