ഡൽഹി കലാപം ഒാർമിക്കപ്പെടുക പൊലീസി​െൻറ വീഴ്​ച്ചകളുടെ പേരിൽ; ഇരകൾക്ക്​ നീതി ലഭിച്ചില്ല -കോടതി ​

ന്യൂഡൽഹി: ശരിയായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ട പോലീസി​െൻറ വീഴ്​ച്ചകളുടെ പേരിലാവും ഡൽഹി കലാപം ഒാർമിക്കപ്പെടുകയെന്ന്​ കോടതി. അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്​ച്ചവരുത്തിയതിനാൽ കേസുകളിൽ പ്രതികളായ പലരും 18 മാസത്തിലേറെയായി കസ്റ്റഡിയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നീതിപൂർവകമായ അന്വേഷണം നടത്തുന്നതിലും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിലും ദേശീയ തലസ്ഥാനത്തെ പോലീസ് പരാജയപ്പെട്ടുവെന്നും ഡൽഹി കോടതി വ്യാഴാഴ്​ച നിരീക്ഷിച്ചു.


'വിഭജനത്തിനു ശേഷം ഡൽഹി സാക്ഷ്യംവഹിച്ച ഏറ്റവും മോശം വർഗീയ കലാപത്തിലേക്ക് ചരിത്രത്തിൽ നിന്ന്​ തിരിഞ്ഞുനോക്കുമ്പോൾ, അന്വേഷണ ഏജൻസിയുടെ പരാജയമാകും തെളിഞ്ഞുനിൽക്കുക എന്ന്​ പറയാതിരിക്കാനാവില്ല. ശാസ്​ത്രീയമായി അന്വേഷണം നടത്താനോ ഇരകൾക്ക്​ നീതി ലഭ്യമാക്കാനോ ഡൽഹി പൊലീസിന്​ കഴിഞ്ഞില്ല'-അഡീഷണൽ സെഷൻസ് ജഡ്​ജ്​ വിനോദ് യാദവ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഷാ ആലം, റാഷിദ് സൈഫി, ഷദാബ് എന്നിവരെ വിട്ടയച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ്​ ന്യായാധിപൻ ഇങ്ങിനെ പറഞ്ഞത്.

ഡൽഹി അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിൽ കഴിയുന്ന ആം ആദ്​മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈ​െൻറ സഹോദരനാണ് ഷാ ആലം. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ കലാപത്തിൽ നിയമവിരുദ്ധമായ ഒത്തുചേരൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആലം, സെയ്​ഫി, ഷദാബ് എന്നിവർക്കെതിരെ കേസെടുത്തത്. ഡൽഹി കലാപത്തിൽ 53 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്​തു. പൊലീസ് അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിലും അന്വേഷണം നടത്തുന്നതിലും വീഴ്​ച്ചവരുത്തിയതിനാൽ വിചാരണ ആരംഭിക്കാൻപോലുമാകാതെ ധാരാളം പ്രതികൾ ഒന്നര വർഷമായി കസ്റ്റഡിയിലുണ്ടെന്ന് കോടതി പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്​ത 750 കേസുകളിൽ 35 എണ്ണത്തിൽ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്​.'ഈ കേസുകൾ പരിഗണിക്കുന്നതിനാൽ കോടതിയുടെ വിലപ്പെട്ട സമയം പാഴാകുകയാണ്. പൊലീസ് ഒരു അന്വേഷണവും സംഭവങ്ങളിൽ നടത്തിയിട്ടില്ല'-ജഡ്​ജി നിരീക്ഷിച്ചു.

Tags:    
News Summary - Delhi violence will be remembered for police failure to conduct proper inquiry, says court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.