Posted On
date_range Updated On
date_range തണുത്ത് വിറച്ച് ഡൽഹി; ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം
ന്യൂഡൽഹി: ഡൽഹിയിൽ കൊടും തണുപ്പ്. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പിലേക്കാണ് ഇന്ന് ഡൽഹി വിറച്ചുകൊണ്ട് എഴുന്നേറ്റത്. 1.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങൾ, രാജസ്ഥാൻ എന്നിവിടങ്ങളിലും ശീത തരംഗവും മൂടൽ മഞ്ഞും അനുഭവപ്പെടുന്നുണ്ട്.
ഈ അവസ്ഥ വടക്കേ ഇന്ത്യയിൽ അടുത്ത മൂന്നു ദിവസത്തേക്ക് കൂടി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽ മഞ്ഞ് കാരണം 13 ഓളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് നോർതേൺ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.