ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബർ നാലിന്; ഏഴിന് വോട്ടെണ്ണൽ

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബർ നാലിന്. ഡിസംബർ ഏഴിന് ഫലപ്രഖ്യാപനം നടക്കും. ഡൽഹി സ്റ്റേറ്റ് ഇലക്ഷൻ കമീഷണർ വിജയ് ദേവ് ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

നവംബർ ഏഴിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 14ന്. പത്രിക പിൻവലിക്കൽ നവംബർ 19. 

ഡൽഹി മുനിസിപ്പിൽ കോർപറേഷനിൽ ആകെ 250 വാർഡുകളാണുള്ളത്. ഇതിൽ 42 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനാണ്. മൊത്തം സീറ്റിൽ 50 ശതമാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

ജനുവരി ഒന്നിലെ കണക്ക് പ്രകാരം 1.46 കോടി വോട്ടർമാരാണുള്ളത്. സ്ഥാനാർഥികളുടെ പ്രചാരണ ചെലവ് 5.75 ലക്ഷത്തിൽ നിന്ന് 8 ലക്ഷത്തിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഉയർത്തിയിട്ടുണ്ട്.

മൂന്നു കോർപറേഷനുകളും ഒന്നാക്കി ലയിപ്പിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ (ഭേദഗതി) ബിൽ പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ എതിർപ്പ് മറികടന്ന് കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ 10 വർഷമായി മൂന്നായി നിന്നിരുന്ന സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവ ഒറ്റ കോർപറേഷനായി മാറി.

Tags:    
News Summary - Delhi Municipal Corporation election on Dec 4, results on Dec 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.